p

ന്യൂഡൽഹി: അടുത്ത ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടകവാശം ലഭിക്കുന്നവരെ അടക്കം യുവാക്കളെ ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണത്തിന് ബി.ജെ.പി രൂപം നൽകി. ദേശീയ വോട്ടേഴ്സ് ദിനമായ ജനുവരി 24ന് കേരളത്തിൽ അടക്കം രാജ്യത്ത് 5000 ഇടങ്ങളിൽ യോഗം സംഘടിപ്പിച്ച് 50ലക്ഷം യുവ വോട്ടർമാരെ പങ്കെടുപ്പിക്കും.

ഒരു യോഗത്തിൽ കോളേജ് വിദ്യാർത്ഥികളും യുവ വൈദികരും അടക്കം ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ഡൽഹിയിൽ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിനുള്ള ചുതമല ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്കാണ്.

നിയമസഭാ മണ്ഡലങ്ങളിലെല്ലാം യോഗങ്ങൾ സംഘടിപ്പിക്കും. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു മണ്ഡലത്തിൽ രണ്ടുവീതം യോഗങ്ങൾ നടത്തും. യുവമോർച്ചയ്‌ക്കാണ് ചുമതല. വോട്ടവകാശത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വേദികളിൽ തൽസമയം പ്രദർശിപ്പിക്കും. ജനുവരി 12 മുതൽ ജില്ലാ അടിസ്ഥാനത്തിൽ സംവാദ സദസ് സംഘടിപ്പിക്കും.

നി​ർ​മ്മാ​താ​വ് ​ജി.​ ​സു​രേ​ഷ് ​കു​മാ​ർ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​മു​ൻ​ ​ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ​ ​അ​ഡ്വ.​ ​പ്രി​യാ​ ​അ​ജ​യ​നെ​യും​ ​സി​നി​മാ​നി​ർ​മ്മാ​താ​വ് ​ജി.​ ​സു​രേ​ഷ് ​കു​മാ​റി​നെ​യും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.വ​ള​രെ​ക്കാ​ലം​ ​മു​മ്പു​മു​ത​ലേ​ ​ബി.​ജെ.​പി​ ​അ​നു​ഭാ​വി​യാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​യാ​ളാ​ണ് ​ജി.​ ​സു​രേ​ഷ് ​കു​മാ​ർ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​പാ​ർ​ട്ടി​ ​പ​ദ​വി​യി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​നേ​ര​ത്തെ​ ​മേ​ജ​ർ​ ​ര​വി​യും​ ​ന​ട​ൻ​ ​ദേ​വ​നു​മെ​ല്ലാം​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​എ​ത്തി​യ​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഈ​ ​നീ​ക്കം.


മൂ​ന്ന് ​വ​ർ​ഷ​ക്കാ​ലം​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്ന​ ​പ്രി​യ​ ​അ​ജ​യ​ൻ​ ​ആ​ർ.​എ​സ്.​എ​സി​ലൂ​ടെ​ ​പൊ​തു​രം​ഗ​ത്തെ​ത്തി​യ​ ​നേ​താ​വാ​ണ്.​ ​പ്രി​യ​ ​അ​ജ​യ​ൻ​ ​ഈ​യി​ടെ​യാ​ണ് ​ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച​ത്.​ ​അ​തി​ന് ​തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ലേ​ക്ക് ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്ത​ത്.