hajj

ന്യൂഡൽഹി: സ്‌മൃതി സുബിൻ ഇറാനിയുടെയും വി. മുരളീധരന്റെയും നേതൃത്വത്തിലുള്ള ഉന്നത സംഘം സൗദി അറേബ്യ ഹജ്ജ്- ഉംറ മന്ത്രാലയം ജിദ്ദയിൽ സംഘടിപ്പിച്ച ഹജ്ജ്-ഉംറ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുത്തു.

ഇന്ത്യൻ തീർത്ഥാടകരുടെ ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ മന്ത്രിമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇരുവരും മക്ക മേഖല ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽഅസീസ് അൽ സൗദ് രാജകുമാരനുമായി ചർച്ച നടത്തി. സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയും പങ്കെടുത്തു. മക്ക മേഖല ഡെപ്യൂട്ടി ഗവർണറുമായും സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രിയുമായും ചർച്ച നടത്തി.