newsclick

ന്യൂഡൽഹി: ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരിൽ നിന്ന് വിദേശഫണ്ട് കൈപ്പറ്റിയെന്ന കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തി മാപ്പുസാക്ഷിയാകും. അമിതിന്റെ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി അനുവദിച്ചു. നിർണായക വിവരങ്ങൾ കൈയിലുണ്ടെന്നും ഡൽഹി പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇയാൾ കോടതിയെ അറിയിച്ചിരുന്നു. ഇത് ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് പ്രബിറിനെയും അമിതിനെയും ഡൽഹി പൊലീസ് അറസ്റ്രുചെയ്തത്.