bilkis-bano

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധി സമ്പാദിച്ച ബിൽക്കിസ് ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ദേശീയ മഹിളാ ഫെഡറേഷൻ വ്യക്തമാക്കി. നീതിക്കുവേണ്ടിയുള്ള അവരുടെ നിരന്തര പോരാട്ടത്തിന് പിന്തുണ നൽകുമെന്നും ഫെഡറേഷൻ അറിയിച്ചു. സുപ്രീംകോടതിയിലെ കേസിൽ ഫെഡറേഷനും കക്ഷിയായിരുന്നു.

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി ഫെഡറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുനൽകുന്ന നിയമങ്ങളെ അർത്ഥശൂന്യമാക്കിയാണ് ഗുജറാത്ത് സർക്കാർ പ്രതികൾക്ക് ഇളവ് നൽകിയതെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.