rajyasabha

ന്യൂഡൽഹി: ക്വാറം തികയാത്തതിനാൽ രാജ്യസഭയുടെ പ്രിവിലേജ് കമ്മിറ്റി അവകാശ ലംഘനനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ എംപിമാർക്കെതിരായ പരാതികൾ പരിഗണിച്ചില്ല.
ഇന്നലത്തെ യോഗത്തിൽ ചെയർമാൻ ഹരിവംശ്, കോൺഗ്രസ് എംപി അഭിഷേക് സിംഗ്‌വി, തമിഴ് മാനില കോൺഗ്രസ് (എം) അംഗം ജി കെ വാസൻ എന്നിവർ മാത്രമാണ് പങ്കെടുത്തത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിഷേധിച്ച് സഭ തടസ്സപ്പെടുത്തിയതിന് സസ്‌പെൻഡ് ചെയ്‌ത 11 പ്രതിപക്ഷ എംപിമാർക്കെതിരായ പരാതികളാണ് പ്രധാനമായും കമ്മിറ്റിക്ക് മുന്നിലുള്ളത്. ജയിലുള്ള ആംആദ്‌മി പാർട്ടി എംപി സഞ്ജയ് സിംഗിനെതിരായ പരാതിയും പരിഗണിക്കാനുണ്ട്.