അയോദ്ധ്യ: ജനുവരി 22ന് ഉദ്ഘാടനം നിശ്ചയിരിക്കുന്ന രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്വർണത്തിൽ പൊതിഞ്ഞ വാതിലുകൾ സ്ഥാപിച്ചു തുടങ്ങി. ഒരെണ്ണം ഇന്നലെ സ്ഥാപിച്ചു. ഗർഭഗൃഹത്തിൽ (ശ്രീകോവിൽ) അടക്കം 14 സ്വർണ വാതിലുകളാണ് താഴത്തെ നിലയിൽ സ്ഥാപിക്കുന്നത്.