ന്യൂഡൽഹി:മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വീണ്ടും തിരിച്ചടിയായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്ന് സ്പീക്കർ രാഹുൽ നർവേക്കർ ഉത്തരവിട്ടു. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള ഷിൻഡെ പക്ഷത്തെ നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ചിരുന്നു. സ്പീക്കറുടെ വിധി ജനാധിപത്യത്തെ ഹനിക്കുന്നതാണെന്നും

സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഇരുപക്ഷത്തിന്റെയും ആവശ്യം സ്പീക്കർ തള്ളി. 2022 ജൂൺ 21ന് 55 എം.എൽ.എമാരിൽ 37 പേരുടെ ഭൂരിപക്ഷം ഷിൻഡെ വിഭാഗത്തിനുണ്ടായിരുന്നു. ഇതാണ് പരിഗണിക്കുന്നതെന്നും തർക്കത്തിന് മുമ്പത്തെ നേതൃത്വ ഘടന കണക്കിലെടുക്കേണ്ടതില്ലെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.