
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്‌ക്കു കീഴിൽ കർഷകർക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനം ഫെബ്രുവരി ഒന്നിന്റെ കേന്ദ്ര ബഡ്‌ജറ്റിൽ ഇടം പിടിച്ചേക്കും.
പിഎം-കിസാൻ യോജന പ്രകാരം ഗുണഭോക്താക്കൾക്ക് പ്രതിവർഷം 6,000 രൂപ മാത്രമാണ് ലഭിക്കുന്നത്.കഴിഞ്ഞ നവംബറിൽ രാജസ്ഥാനിലെ ഹനുമാൻഗഡിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രി മോദി നടത്തിയത്.
പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി, ഭൂവുടമസ്ഥരായ കർഷക കുടുംബങ്ങൾക്ക് 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായാണ് സഹായം നൽകുന്നത്.കിസാൻ സമ്മാൻ നിധി പദ്ധതിയുടെ (പിഎം-കിസാൻ) 14-ാം ഗഡുവായ17,000 കോടി രൂപ 8.5 കോടി കർഷകർക്ക് പ്രധാനമന്ത്രി വിതരണം ചെയ്‌തിരുന്നു.