
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും.
പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് ഇടക്കാല ബഡ്‌ജറ്റ് ആകുമെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ 2019ലേതു പോലെ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.വിലക്കയറ്റവും പണപ്പെരുപ്പവും പരിഹരിക്കുന്നതിനും നികുതി കുറയ്ക്കലിനുമുള്ള നടപടികൾ അവതരിപ്പിച്ചേക്കാം. 31ന് രാഷ്‌ട്രപതി ഇരു സഭകളെയും അഭിസംബോധന ചെയ്യും.