
ന്യൂഡൽഹി: കേരള പ്രദേശ് മഹിള കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്ററായി ജയലക്ഷ്മി ദത്തനെ (കൊല്ലം) ദേശീയ അദ്ധ്യക്ഷ അൽക്കാ ലാംബ നാമനിർദ്ദേശം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. അറിയിച്ചു. ജില്ല കോർഡിനേറ്റർമാരായി സിതാര രവീന്ദ്രൻ (തിരുവനന്തപുരം), സജീന ഷിബു(കൊല്ലം), ശ്രീദേവി ബാലകൃഷ്ണൻ (പത്തനംതിട്ട), സജി മെഹ്ബൂബ് (ആലപ്പുഴ), ആഷ്ലി എം. എബ്രഹാം(കോട്ടയം), ടിൻറു സുഭാഷ്(ഇടുക്കി), സുനിത ഷെമീർ ( എറണാകുളം), ജ്യോതി ആനന്ദ് (തൃശൂർ ), ഗീത ശിവദാസ് (പാലക്കാട്), ജിഷ പടിയൻ ( മലപ്പുറം), വിജിത എം.എം (കോഴിക്കോട്), സന്ധ്യ ലിഷു (വയനാട്), ഉഷ അരവിന്ദ് (കണ്ണൂർ), ലിബി ജോമോൻ (കാസർകോട്) എന്നിവരെയും നാമനിർദ്ദേശം ചെയ്തു.