
ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ. മുരുകന്റെ ന്യൂഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷത്തിൽ പങ്കു ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ലോഹ്രി, മകര ഉത്തരായന, മകരസംക്രാന്തി, മാഘ ബിഹു ആഘോഷങ്ങൾക്ക് അദ്ദേഹം ആശംസ നേർന്നു.
പൊങ്കൽ കാലത്ത് ദൈവത്തിന് പുതിയ വിളകൾ അർപ്പിക്കുന്ന പാരമ്പര്യം അന്നദാതാക്കളായ കർഷകരെ ആദരിക്കലാണ്. ഇന്ത്യയിലെ എല്ലാ ഉത്സവങ്ങളും ഗ്രാമങ്ങൾ, വിളകൾ, കർഷകർ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും പറഞ്ഞു.
തമിഴ് സമുദായത്തിലെ സ്ത്രീകൾ വീടിന് പുറത്ത് കോലം വരയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയവെ രാജ്യത്തിന്റെ എല്ലാ കോണുകളും വൈകാരികമായി പരസ്പരം ബന്ധിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി.