pmcow
ലോക്‌ക‌ല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഗോക്കളെ പരിപാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മകരസക്രാന്തിയോടനുബന്ധിച്ച് ഡൽഹി ലോക്‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഗോക്കളെ പരിപാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പ്രധാനമന്ത്രിയുടെ ഒാഫീസ് പുറത്തു വിട്ട ചിത്രങ്ങളാണിവ.

സാധാരണ വേഷത്തിൽ പ്രധാനമന്ത്രി പശുക്കൾക്ക് പുല്ലു നൽകുന്നതും തലോടുന്നതും ചിത്രത്തിൽ കാണാം. കറുപ്പും വെളുപ്പും നിറമുള്ള അഞ്ച് ഗോക്കളാണ് പ്രധാനമന്ത്രിയുടെ വസതിയിലുള്ളത്.