
ന്യൂഡൽഹി: അതിശൈത്യത്തിനൊപ്പം വായു മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിലും രാജ്യ തലസ്ഥാന മേഖലയിലും(ഡൽഹി-എൻ.സി.ആർ) പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ, കെട്ടിട നിർമ്മാണം, ക്രഷർ യൂണിറ്റുകൾ, ഖനനം തുടങ്ങിയവ വിലക്കി മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. ഡൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചികയിൽ അപകടകരമായ 458 ആണ് രേഖപ്പെടുത്തിയത്.
ബി.എസ്3 പെട്രോൾ, ബി.എസ് 4 ഡീസൽ വിഭാഗത്തിലെ നാലു ചക്ര വാഹനങ്ങൾക്കാണ് വിലക്ക്. ഡൽഹിക്കു പുറമെ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ ജില്ലകളിലും നിയന്ത്രണങ്ങൾ ബാധകമാണ്.