
ന്യൂഡൽഹി: ജനന തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ സ്വീകരിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). ആധാർ തിരിച്ചറിയൽ രേഖ മാത്രമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ മാർഗരേഖ പുറത്തിറക്കിയതിനെ തുടർന്നാണിത്.
ജനന തീയതിയിൽ തിരുത്തൽ വരുത്തുന്നതിനു സ്വീകരിക്കുന്ന രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ നീക്കി. ഇതു നടപ്പാക്കാൻ സോണൽ, റീജിയണൽ ഓഫീസുകൾക്ക് നിർദ്ദേശം നൽകി.
സ്വീകരിക്കുന്ന രേഖകൾ ഇവയാണ്: ജനന സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത ബോർഡ്/ സർവകലാശാല മാർക്ക് ഷീറ്റ്, സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്, ടി.സി, എസ്.എസ്.സി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, സെൻട്രൽ/ സ്റ്റേറ്റ് പെൻഷൻ പെയ്മെന്റ് ഓർഡർ.