m-swaraj-and-babu

ന്യൂഡൽഹി : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ വിചാരണ നടപടികൾ അടുത്ത ബുധനാഴ്ച്ച വരെ മാറ്റി വയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം. മുൻ മന്ത്രിയും തൃപ്പൂണിത്തുറ എം.എൽ.എയുമായ കെ. ബാബുവിന്റെ ആവശ്യത്തിലാണ് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സ്ഥാനാർത്ഥി എം. സ്വരാജ് സമർപ്പിച്ച ഹർജി നില നിൽക്കുമെന്ന് ഹൈക്കോടതി കണ്ടെത്തുകയും, വിചാരണ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കെ. ബാബു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും വാദമുഖങ്ങൾ എഴുതി നൽകണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി, അടുത്ത ബുധനാഴ്ച്ച വിഷയം വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. മത ചിഹ്നം ഉപയോഗിച്ച് കെ. ബാബു വോട്ടു പിടിച്ചതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് എം. സ്വരാജ് ആവശ്യപ്പെടുന്നത്. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കെ. ബാബുവിന്റെ വാദം.