p

ന്യൂഡൽഹി : അച്ചടക്ക നടപടി റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന വിവരാവകാശ റിപ്പോർട്ട് പുറത്തുവന്നതിനിടെ, കെ.ടി.യു മുൻ വൈസ് ചാൻസലർ സിസാ തോമസ് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് അഡ്വ. കോശി ജേക്കബ് വഴി സമർപ്പിച്ച തടസഹർജിയിലെ ആവശ്യം. സിസതോമസ് വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്. മുൻ വി.സി എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് സിസതോമസിന് കെ.ടി.യു വി.സിയുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. സർക്കാർ ശുപാർശ തള്ളിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സ്വീകരിച്ച നടപടി വിവാദങ്ങൾക്ക് വഴിവച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസതോമസ്,​ സർക്കാർ ശുപാർശയില്ലാതെ വി.സിയുടെ ചുമതല ഏറ്രെടുത്തത് അച്ചടക്കലംഘനമാണെന്നാണ് സർക്കാർ നിലപാട്. കാരണം കാണിക്കൽ നോട്ടീസും നൽകി. നിയമനം ചട്ടവിരുദ്ധമല്ലെന്നായിരുന്നു ഹൈക്കോടതി വിധി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​സ​ന്ദ​ർ​ശ​നം:
30​ ​ല​ക്ഷം​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ര​ണ്ടു​ദി​വ​സ​ത്തെ​ ​കേ​ര​ള​ ​സ​ന്ദ​ർ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചെ​ല​വു​ക​ൾ​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 30​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​സം​സ്ഥാ​ന​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പ് ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​പ്ര​ത്യേ​ക​ ​സാ​മ്പ​ത്തി​ക​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​യാ​ണ് ​ധ​ന​കാ​ര്യ​വ​കു​പ്പ് ​തു​ക​ ​അ​നു​വ​ദി​ച്ച​ത്.​ ​ഏ​തൊ​ക്കെ​ ​ഇ​ന​ത്തി​ലാ​ണ് ​ടൂ​റി​സം​ ​വ​കു​പ്പ് ​തു​ക​ ​ചെ​ല​വി​ട്ട​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ന​രേ​ന്ദ്ര​മോ​ദി​ ​കൊ​ച്ചി​യി​ൽ​ ​റോ​ഡ് ​ഷോ​യി​ലും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​കൊ​ച്ചി​ ​ഷി​പ്പ് ​യാ​ർ​ഡി​ന്റെ​ ​പു​തി​യ​ ​ഡ്രൈ​ഡോ​ക്ക്,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഷി​പ്പ് ​റി​പ്പ​യ​ർ​ ​ഫെ​സി​ലി​റ്റി,​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​എ​ൽ.​പി.​ജി​ ​ഇ​റ​ക്കു​മ​തി​ ​ടെ​ർ​മി​ന​ൽ​ ​എ​ന്നി​വ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​നി​ർ​വ​ഹി​ച്ചു.

45,127​ ​പേ​ർ​ക്ക് ​കൂ​ടി​ ​മു​ൻ​ഗ​ണ​നാ
കാ​ർ​ഡ്:​ ​മ​ന്ത്രി​ ​അ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 45,127​ ​പേ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡ് ​ന​ൽ​കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​പ​റ​ഞ്ഞു.​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ൽ​ ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​അ​‍​ർ​ഹ​രാ​യ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ത​ര​ണം​ ​ആ​രം​ഭി​ച്ച​ 45,127​ ​കാ​ർ​ഡു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 4,12,913​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡു​ക​ളാ​ക്കി.
ന​വ​കേ​ര​ള​ ​സ​ദ​സി​ൽ​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡു​ക​ൾ​ക്കാ​യി​ ​സ​മ​ർ​പ്പി​ച്ച​ 12,302​ ​അ​പേ​ക്ഷ​ക​ളി​ൽ​ 590​ ​പേ​ർ​ക്കും​ ​ഇ​തോ​ടൊ​പ്പം​ ​കാ​ർ​ഡു​ക​ൾ​ ​ന​ൽ​കും.​ ​ബാ​ക്കി​യു​ള്ള​ ​അ​പേ​ക്ഷ​ക​ളി​ൽ​ 31​നു​മു​മ്പ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഫെ​ബ്രു​വ​രി​ 5​ന് ​മു​മ്പ് ​കാ​ർ​‍​ഡു​ക​ൾ​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ആ​ന്റ​ണി​ ​രാ​ജു​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഷ​നിം​ഗ് ​ക​ൺ​ട്രോ​ള​ർ​ ​ജ്യോ​തി​കൃ​ഷ്ണ,​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​പി.​കെ.​ ​രാ​ജു,​ ​കൗ​ൺ​സി​ല​ർ​ ​പാ​ള​യം​ ​രാ​ജ​ൻ,​ ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​ബീ​ന​ ​ഭ​ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.