ന്യൂഡൽഹി : പട്ടികജാതി വിഭാഗത്തിലെ വിവിധ ഗ്രൂപ്പുകൾക്ക് സംവരണ ആനുകൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സെക്രട്ടറി തല ഉന്നത സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് അദ്ധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആദിവാസി ക്ഷേമ മന്ത്രാലയം, നിയമകാര്യം, പഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിലെ സെക്രട്ടറിമാർ അംഗങ്ങളാണ്. ആദ്യയോഗം ജനുവരി 23ന് നടക്കും.

പട്ടികജാതി ഉപവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണമെന്നും, നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.