gift

അയോദ്ധ്യ : ശ്രീരാമന് നേപ്പാളിലെ സീതയുടെ ജന്മസ്ഥലത്തു നിന്ന് സമ്മാനങ്ങൾ. സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പുരിൽ നിന്ന് ആയിരം ബാസ്ക്കറ്രുകളിലായി 3000ൽ ഏറെ സമ്മാനങ്ങളാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്രിന് കൈമാറിയത്. ജനക്പുരിലെ രാം ജാനകി ക്ഷേത്രത്തിലെ പുരോഹിതൻ രാം റോഷൻ ദാസിന്റെ നേതൃത്വത്തിലാണ് വെള്ളി പാദുകങ്ങൾ, സ്വർണാഭരണങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ എന്നിങ്ങനെ സമ്മാനങ്ങൾ ശേഖരിച്ചത്. ഡ്രൈ ഫ്രൂട്ട്സ്, വിവിധ തരം മധുരപലഹാരങ്ങൾ തുടങ്ങിയവും ഉണ്ടായിരുന്നു. മുപ്പത്തിയാറിൽപ്പരം വാഹനങ്ങളിൽ 500 കിലോമീറ്രറോളം താണ്ടി കോൺവോയ് ആയാണ് സീതയുടെ നാട്ടുകാർ ഇവ അയോദ്ധ്യയിലേക്ക് കൊണ്ടുവന്നത്. ജനക്പുരിലെ രാം ജാനകി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര അയോദ്ധ്യയിലെ കർസേവക്പുരത്ത് അവസാനിച്ചു. തേത്രായുഗം മുതൽ ഇന്ത്യയും നേപ്പാളും തമ്മിൽ ശക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പ്രതികരിച്ചു.