
ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ലൈഫ് മിഷൻ കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 2022 ആഗസ്റ്ര് രണ്ടിന് അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരമാക്കുകയായിരുന്നു. ശിവശങ്കറിന് നട്ടെല്ല് ചുരുങ്ങുന്ന രോഗമാണെന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്രിറ്ര്യൂട്ട് (ജിപ്മെർ) മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലൈഫ് മിഷൻ കേസിൽ 2022 ഫെബ്രുവരി 14നാണ് ഇ.ഡി അറസ്റ്റ് ചെയ്‌തത്.