amazo

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന് പറഞ്ഞ് തെറ്രിദ്ധരിപ്പിച്ച് മധുരപലഹാരം വിറ്റഴിക്കുന്നുവെന്ന പരാതിയിൽ ആമസോണിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ പരാതിയിലാണ് നടപടി. ഉദ്ഘാടനം നടക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ പ്രസാദമെന്ന് പറഞ്ഞ് ഓൺലൈൻ മുഖേന ഉപഭോക്താക്കളെ തെറ്രിദ്ധരിപ്പിക്കാനും വില്‌പന നടത്താനും ആമസോൺ പ്ലാറ്ര് ഫോം ഒരുക്കിയെന്നാണ് പരാതി. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി ആവശ്യപ്പെട്ടു.