
അയോദ്ധ്യ: ശ്രീരാമന് 550 കിലോയുടെ ജൈവ കുങ്കുമം സമ്മാനം. ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയുടെ മാതൃഭവനമെന്ന് വിശ്വസിക്കുന്ന മഹാരാഷ്ട്രയിലെ അമരാവതി ഗ്രാമത്തിൽ നിന്നാണ് എത്തിച്ചത്. അമരാവതി കൗദന്യാപുരിലെ രുക്മിണി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ രാജരാജേശ്വർ മൗലി സർക്കാരിനെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിനെത്തുമ്പോൾ ഒരു കിലോ കുങ്കുമം അദ്ദേഹത്തിന്റെ കൈയിലുണ്ടാകും. ബാക്കി റോഡ് മാർഗം അയോദ്ധ്യയിലെത്തിക്കും. ഏറെ പ്രശസ്തമായ അമരാവതിയിലെ കുങ്കുമമാണ് രാമന് സമ്മാനമായി നൽകുന്നത്. 48 മണിക്കൂർ കൊണ്ടാണ് പൊതുജനങ്ങളിൽ നിന്ന് ഇത്രയധികം കുങ്കുമം ശേഖരിച്ചതെന്ന് കേസരി ധർമ്മസഭാ പ്രസിഡന്റ് ജഗദീഷ് ഗുപ്ത അറിയിച്ചു.