
അയോദ്ധ്യ: പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കാതെ ക്ഷണിതാവാക്കി മാത്രം മാറ്റിയതിൽ നീരസത്തിലായിരുന്ന കാഞ്ചി കാമകോടി മഠാധിപതി സ്വാമി വിജയേന്ദ്ര സരസ്വതി ഇന്നലെ അയോദ്ധ്യയിലെത്തി. ക്ഷേത്രത്തിന് മുന്നിലെ യാഗശാല സന്ദർശിച്ചു. എല്ലാ അനുഗ്രഹങ്ങളും നേർന്നാണ് മടങ്ങിയതെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്ര് വ്യക്തമാക്കി.
പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്‌ത്ര വിധികൾക്ക് വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ശങ്കരാചാര്യരാണ് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതി. എന്നാൽ താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനാണെന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കി. മോദി ഹിന്ദുക്കളെ സ്വയം ബോധത്തിലേക്ക് ഉണർത്തി എന്നത് ചെറിയ കാര്യമല്ലെന്നും വിശദീകരിച്ചു.