
അയോദ്ധ്യ : ചരിത്രപുരുഷനായ ഛത്രപതി ശിവജിയോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് ഇന്നലെ ഉപമിച്ചത്.
പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ മുഖ്യ യജമാൻ എന്ന നിലയിൽ താൻ എന്ത് മുന്നൊരുക്കങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ട്രസ്റ്റിനോട് ചോദിച്ചിരുന്നു. മൂന്നു ദിവസത്തെ വ്രതം മാത്രമാണ് അഭ്യർത്ഥിച്ചത്. എന്നാൽ, മോദി 11 ദിവസത്തെ വ്രതമെടുത്തു.
അതും അരിയാഹാരം കഴിക്കാതെ. ക്ഷേത്രത്തിനു മുന്നിൽ ഇന്നലെ സംഘടിപ്പിച്ച യോഗത്തിനിടെയാണ് ട്രസ്റ്റ് ട്രഷറർ ഇക്കാര്യം വ്യക്തമാക്കിയത്. 11 ദിവസവും മോദി തറയിലാണ് കിടന്നത്. ഒരു ദേശീയ നേതാവിൽ ഇത്രയധികം ആത്മീയ ആഴവും അർപ്പണബോധവും അപൂർവ്വമാണ്. നടന്നത് വെറുമൊരു പ്രാണപ്രതിഷ്ഠയല്ലെന്നും ആത്മാഭിമാനത്തിന്റെ വിശുദ്ധദിനമാണെന്നും ഗോവിന്ദ് ദേവ് പറഞ്ഞു.