
അയോദ്ധ്യ : ചിരി തൂകി തേജസോടെ സർവാഭരണവിഭൂഷിതനായി രാംലല്ല. മൈസൂരുവിലെ അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത അഞ്ച് വയസുകാരന്റെ ഓമനത്തമുള്ള ശിൽപ്പം ഇനി ലക്ഷകണക്കിന് ഭക്തർക്ക് അനുഗ്രഹം പകരും. നിഷ്കളങ്കത, ദിവ്യത്വം, രാജകീയത എന്നിവ വിഗ്രഹത്തിന്റെ പ്രത്യേകതകളാണെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
സ്വർണ കീരീടം
കിരീടത്തിൽ സൂര്യമുദ്ര
നെറ്റിയിൽ വെള്ളി പൊട്ട്. അതിന് മുകളിൽ കുങ്കുമ കുറി
ഇടതു കൈയിൽ സ്വർണ വില്ല്
വലതു കൈയിൽ സ്വർണ അമ്പ്
കഴുത്തിൽ തങ്കത്തിൽ നെയ്ത മേലങ്കി
പാദത്തോളം നീളുന്ന സ്വർണമാല
അരയിൽ സ്വർണ ഒഢ്യാണം
ആടയാഭരണങ്ങൾ
തങ്ക അങ്കി
ഹാരം, തുളസിമാല