ന്യൂഡൽഹി: ആഭ്യന്തര കലഹങ്ങളും ഉഭയകക്ഷി അസ്വാരസ്യങ്ങളും ജി 77 കൂട്ടായ്‌മയുടെ ലക്ഷ്യങ്ങൾക്ക് പ്രതിബന്ധമാകരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഉഗാണ്ടയിലെ കമ്പാലയിൽ മൂന്നാം ദക്ഷിണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. ലോകത്തിന്റെ ഭാവി വളർച്ചക്ക് വേഗം കൂട്ടുന്നതിൽ ഗ്ലോബൽ സൗത്തിന് വലിയ പങ്ക് വഹിക്കാനാകും. അന്താരാഷ്ട്ര കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിൽ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ഉഗാണ്ടയിൽ ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികളെയും അഭിസംബോധന ചെയ്തു.