ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര എട്ടു ദിവസത്തെ അസം പര്യടനം പൂർത്തിയാക്കി മേഘാലയയിൽ പ്രവേശിച്ചു. അതിർത്തിയിൽ ആയിരക്കണക്കിന് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചു. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ചെറിയ സംസ്ഥാനങ്ങൾക്കും ഭരണഘടന തുല്ല്യ അവകാശങ്ങളാണ് നൽകുന്നത്. എന്നാൽ മേഘാലയ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ അവഗണിക്കപ്പെടുന്നു.

അതിനിടെ,​ കഴിഞ്ഞയാഴ്ച അസമിലെ ജോർഹട്ട് പട്ടണത്തിൽ ന്യായ് യാത്രയുടെ ആദ്യ ദിനത്തിൽ വഴി തെറ്റിയതിന് രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ബൈജുവിനെതിരെ പൊലീസ് കേസെടുത്തു. ബാരിക്കേഡ് തകർത്തതിനും കേസുണ്ട്.