ayodhya

അയോദ്ധ്യ : രാമക്ഷേത്രം അവിടെ തന്നെ സ്ഥാപിച്ചെന്നും, അയോദ്ധ്യയിൽ ഇനി വെടിയൊച്ചകൾ ഉയരില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഫ്യുകളും ഉണ്ടാകില്ല. അതിനു പകരം ദീപോത്സവും, രാമോത്സവുമാകും ഉണ്ടാകുക. രാമസങ്കീർത്തനം തെരുവുകളിൽ അലയടിക്കും. രാജ്യത്തെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അയോദ്ധ്യ ധാമായി. രാമമയമായി. ത്രേതായുഗത്തിലെത്തിയ പ്രതീതിയാണ്. രാമരാജ്യം സമത്വത്തിന്റേതാണെന്നും യോഗി വ്യക്തമാക്കി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി.

 സുവർണ ദിനമെന്ന് മോഹൻ ഭാഗവത്

പ്രാണപ്രതിഷ്ഠാദിനം സുവർണ ദിനമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. രാമരാജ്യം വരികയാണ്. തർക്കങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണം. ഓരോ അണുവിലും രാമൻ വസിക്കുന്നു. രാമന്റെ രാജ്യത്തെ പൗരനെന്ന മട്ടിൽ തപസു ചെയ്യുകയും, രാജ്യത്തെ വിശ്വഗുരുവാക്കി മാറ്രുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.