ayodhya

അയോദ്ധ്യ : പ്രാണപ്രതിഷ്ഠാദിനം അക്ഷരാർത്ഥത്തിൽ അയോദ്ധ്യ നിവാസികൾ ഭക്തി ലഹരിയിലായിരുന്നു. പടക്കം പൊട്ടിച്ചും, മധുരപലഹാരം വിതരണം ചെയ്തും, അന്നദാനം നടത്തിയും തങ്ങളുടെ രാമന്റെ വരവിനെ അവർ ആഘോഷമാക്കി. നഗരത്തിൽ സർക്കാർ ഒരുക്കിയിരുന്ന കലാപ്രകടനങ്ങൾക്കൊപ്പം ചുവടുവച്ചു. പ്രാണപ്രതിഷ്ഠാ സമയത്ത് തെരുവുകളിൽ ജയ് ശ്രീറാം വിളികൾ പ്രകമ്പനം കൊണ്ടു. രാംലല്ലയെ കണ്ടതും സ്ക്രീനുകൾക്കു മുന്നിൽ ഭക്തർ സാഷ്ടാംഗം വീണ് പ്രണമിക്കുന്നത് കാണാമായിരുന്നു. അത്രയധികമാണ് അയോദ്ധ്യയ്ക്ക് രാമനോടുള്ള പ്രേമം, ഭക്തി.

കടുത്ത നിയന്ത്രണങ്ങളായിരുന്നു അയോദ്ധ്യയിലെങ്ങും. വി.വി.ഐ.പി.കൾ കടന്നുപോകുന്ന വഴികളിൽ ജനക്കൂട്ടം മണിക്കൂറുകൾ ചെലവഴിച്ചു. പ്രമുഖർ കടന്നുപോകുമ്പോൾ ആർത്തുവിളിച്ചു. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. പ്രത്യേക പാസുള്ളവർക്ക് മാത്രമായിരുന്നു സഞ്ചാര അനുമതി.