
അയോദ്ധ്യ : രാമക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് ഇന്നുമുതൽ പ്രവേശനം. ആരതി ദർശിക്കാനുള്ള പാസുകൾ ഓൺലൈൻ മുഖേന ലഭ്യമായിരുന്നെങ്കിലും തത്കാലം നിർത്തിവച്ചിരിക്കുകയാണ്. ക്ഷേത്രത്തിന് സമീപത്തെ ട്രസ്റ്റിന്റെ ക്യാംപ് ഓഫീസിൽ നിന്നും പാസുകൾ ലഭിക്കും. ആരതി ദർശനത്തിന് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് പാസ് സംവിധാനം. കൈയിൽ തിരിച്ചറിയൽ രേഖ വേണം. ആരതിക്ക് 30 മിനിട്ട് മുൻപെങ്കിലും ക്ഷേത്രപരിസരത്ത് എത്തണം.
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കുന്ന ദർശന സമയം ഇങ്ങനെ :
രാവിലെ - ഏഴുമുതൽ 11.30 വരെ
വൈകിട്ട് - രണ്ടുമുതൽ ഏഴ് വരെ
ജാഗരൺ ആരതി - രാവിലെ 6.30
ഉച്ചയ്ക്കുള്ള ആരതി - 12 മണിക്ക്
സന്ധ്യാ ആരതി - 07.30