
ന്യൂഡൽഹി : രാജസ്ഥാൻ സർക്കാരിന്റെ വൈദ്യുതി വിതരണ സ്ഥാപനത്തിൽ നിന്ന് സർച്ചാർജ് കുടിശിക ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ അഭിഭാഷകരുടെ വാക്പോര്.
അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയും, ജയ്‌പൂർ വൈദ്യുതി വിതരണ നിഗം ലിമിറ്റഡിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെയുമാണ് തർക്കിച്ചത്. 1300 കോടി രൂപയാണ് അദാനി കമ്പനി സർച്ചാർജ് കുടിശിക ആവശ്യപ്പെട്ടത്. 2020ൽ സുപ്രീംകോടതി തീർപ്പാക്കിയ തർക്കത്തിലാണ് വീണ്ടും അപേക്ഷയുമായി വന്നതെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. എതിർവാദത്തിന് അദാനി കമ്പനിയുടെ അഭിഭാഷകൻ ശ്രമിച്ചപ്പോൾ ഇടപെടരുതെന്ന് ദവെ താക്കീത് നൽകി. കോടതിയെ എങ്ങനെയാണ് അദാനി കമ്പനി തെറ്രിദ്ധരിപ്പിക്കുന്നതെന്ന് മനസിലാക്കി തരാമെന്നും അറിയിച്ചു.
വാദം പൂർത്തിയായതോടെ ഹർജി വിധി പറയാൻ മാറ്റി.