
ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്രിസ് പി.ബി. വരാലെ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ദൃഢപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതോടെ പരമോന്നത കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാരുടെ എണ്ണം മൂന്നായി. ജസ്റ്റിസ് ബി.ആർ.ഗവായ്, മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരാണ് പട്ടികജാതി വിഭാഗത്തിലെ മറ്റു ജഡ്ജിമാർ. സുപ്രീംകോടതി ജഡ്ജിമാരുടെ മുഴുവൻ ഒഴിവുകളും ഇന്നലെ നികന്നു. 34 ജഡ്‌ജിമാരും തികഞ്ഞ് പൂർണ അംഗബലത്തിലെത്തി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്.
ഫോട്ടോ ക്യാപ്ഷൻ 1) സത്യപ്രതിജ്ഞയ്ക്ക് ശേഷം ജസ്റ്രിസ് പി.ബി. വരാലെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിവാദ്യം ചെയ്യുന്നു
2) ജസ്റ്രിസ് പി.ബി. വരാലെ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു