
ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള മെഡലിന് കേരളത്തിൽ നിന്ന് അഗ്‌നിശമന സേനയിലെ അസി. സ്റ്റേഷൻ ഒാഫീസർ വിജയകുമാർ. എഫ് അർഹനായി. അസി. സ്റ്റേഷൻ ഓഫീസർമാരായ ജിജി. എൻ, പുളിയറകണ്ടി പ്രമോദ്, അനിൽകുമാർ എസ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഐ. അനിൽ പള്ളത്ത് മണി എന്നിവർക്ക് സ്‌തുത്യർഹ്യ സേവാ മെഡലും ലഭിച്ചു.
പൊലീസ് മെഡൽ ലഭിച്ച മറ്റ് മലയാളികൾ
വിശിഷ്‌ട സേവാ മെഡൽ
ആർ. വിനോദ് കുമാർ (സബ് ഇൻസ്‌പെക്ടർ, ആൻഡമാൻ), ശ്രീനിവാസൻ ബാഹുലേയൻ (ഹെഡ് കോൺസ്റ്റബിൾ, സി.ബി.ഐ)
സ്‌തുത്യർഹ്യ സേവാ മെഡൽ
പി. കണ്ണൻ (പൊലീസ് ഐ.ജി ബിഹാർ), ആർ. ചന്ദ്രശേഖരൻ (ഹെഡ് കോൺസ്റ്റബിൾ, ആൻഡമാൻ), സതീഷ് ബാബു കാവിൽ വടക്കേവീട് (ഇൻസ്പെക്ടർ, ബി.എസ്.എഫ്), ജെ. സുരേന്ദ്രനാഥ് പി (അസി. കമാൻഡന്റ്, സി.ഐ.എസ്.എഫ്), ദിനേശ് തട്ടത്ത്‌വളപ്പിൽ വാസുദേവൻ (സ്റ്റേഷൻ ഓഫീസർ, ആണവോർജ്ജ വകുപ്പ്), ജോൺസൺ ചെറിയാൻ ലൂക്കോസ് (ചീഫ് സെക്യൂരിറ്റി ആൻഡ് ഫയർ ഒാഫീസർ, ആണവോർജ്ജ് വകുപ്പ്)