kharge

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഫെബ്രുവരി നാലിന് കേരളത്തിലെത്തും. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ ഇന്നലെ ഹൈദരാബാദിൽ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമാണിത്.

ജനുവരി 28 - ഡെറാഡൂൺ (ഉത്തരാഖണ്ഡ്), ജനുവരി 29- ഭുവനേശ്വർ (ഒഡീഷ), ജനുവരി 30 - ബീഹാർ, ഫെബ്രുവരി 3- ഡൽഹി
ഫെബ്രുവരി 4- കേരളം, ഫെബ്രുവരി 10 - ഹിമാചൽ പ്രദേശ്
ഫെബ്രുവരി 11 -പഞ്ചാബ്, ഫെബ്രുവരി 13 - തമിഴ്നാട്, ഫെബ്രുവരി 15 - റാഞ്ചി (ജാർഖണ്ഡ്) എന്നിങ്ങനെയാണ് ഖാർഗെയുടെ പരിപാടികൾ.