
ന്യൂഡൽഹി: വിവിധ ഓപ്പറേഷനുകളിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച ആറുപേർക്ക് കീർത്തിചക്ര നൽകി രാജ്യത്തിന്റെ ആദരം. പാരച്യൂട്ട് റെജിമെന്റിലെ മേജർ ദിഗ്‌വിജയ് സിംഗ് റാവത്ത്, സിക്ക് റെജിമെന്റിലെ മേജർ ദീപേന്ദ്ര വിക്രം ബാസ്‌നെറ്റ്, മഹർ റെജിമെന്റിലെ ഹവിൽദാർ പവൻകുമാർ യാദവ്, മരണാനന്തര ബഹുമതിയായി പഞ്ചാബ് റെജിമെന്റിലെ ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, പാരച്യൂട്ട് റെജിമെന്റിലെ ഹവിൽദാർ അബ്ദുൾ മജീദ്, രാഷ്‌ട്രീയ റൈഫിൾസിലെ ശിപായി പവൻകുമാർ എന്നിവരാണ് ഉന്നത ബഹുമതിക്ക് അർഹരായത്.
മേജർ ദിഗ്‌വിജയ് സിംഗിന് മണിപ്പൂരിലെയും ദീപേന്ദ്രയ്‌ക്കും പവൻകുമാർ യാദവിനും കാശ്‌മീർ കുപ്‌വാരയിലെയും ഭീകരവിരുദ്ധ ഓപ്പറേഷനുകൾക്കാണ് ആദരം. അൻഷുമാൻ സിംഗിന് മേഘദൂത് ഓപ്പറേഷനിടയിലും അബ്‌ദുൾ മജീദും പവൻകുമാറും ജമ്മുകാശ്‌മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിനിടയിലും വീരമൃത്യു വരിച്ചവരാണ്.
മൂന്ന് മരണാനന്തര ബഹുമതി അടക്കം 16 പേർക്ക് ശൗര്യചക്രയും ഏഴ് മരണാനന്തരം ഉൾപ്പെടെ 53 സേനാ മെഡലുകളും 31 പേർക്ക് പരംവിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചു.
മെഡൽ നേടിയ മലയാളികൾ:
സേനാമെഡൽ: ലെഫ്. കേണൽ വിജയ് രാജൻ(കരസേനാ ഏവിയേഷൻ സ്‌ക്വാഡ്രൻ)
പരംവിശിഷ്‌ട സേവാമെഡൽ: ലെഫ്. ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ (മിലിട്ടറി സെക്രട്ടറി, ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ചകൾക്ക് നേതൃത്വം നൽകി), ലെഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (നാഷണൽ സൈബർ സെക്യൂരിറ്റി), ലെഫ്റ്റനന്റ് ജനറൽ അരുൺ അനന്തനാരായണൻ(ഇൻഫൻട്രി), ലെഫ്. ജനറൽ ജോൺസൺ പി. മാത്യു (ഐ.ഡി ആസ്ഥാനം ഡൽഹി), ലെഫ്. ജനറൽ അജിത് നീലകണ്ഠൻ, മേജർ ജനറൽ എച്ച്. ധർമ്മരാജൻ(ആർമി മെഡി. കോർ)
അതിവിശിഷ്‌ട സേവാ മെഡൽ
ലെഫ്. ജനറൽ കെ. വിനോദ്കുമാർ(സിഗ്‌നൽസ്), മേജർ ജനറൽ വിനോദ് ടി. മാത്യു(ഇൻഫൻട്രി), മേജർ ജനറൽ വി. ഹരിഹരൻ(ഇൻഫൻട്രി)
യുദ്ധ് സേവാ മെഡൽ
കേണൽ അരുൺ ടോം സെബാസ്റ്റ്യൻ (രാഷ്‌ട്രീയ റൈഫിൾസ്), കേണൽ ജോൺ ഡാനിയൽ(സ്‌പെഷ്യൽ ഫോഴ്സസ്), വൈസ് അഡ്മിറൽ എ.എൻ. പ്രമോദ്, എയർ വൈസ് മാർഷൽ ഫിലിപ്പ് തോമസ്(പൈലറ്റ്)
വിശിഷ്‌ട സേനാ മെഡൽ
ലെഫ്. ജനറൽ വി.സാബിദ് സയ്യിദ്(മെഡിക്കൽ കോർ), മേജർ ജനറൽ ആർ.കെ.സുരേഷ്(ഇൻഫൻട്രി), ബ്രിഗേഡിയർ എസ്. ഗോപാലകൃഷ്‌ണൻ(എൻജിനിയർ)
നാവികസേനാ മെഡൽ
ക്യാപ്‌റ്റൻ എ. മുരളീധർ, ക്യാപ്റ്റൻ അനീഷ് മാത്യു
വ്യോമസേനാ മെഡൽ
ക്യാപ്‌റ്റൻ വിനോദ് പ്രഭാകരൻ
വിശിഷ്‌ട സേവാമെഡൽ
ബ്രിഗേഡിയർ പി.ബി.ലക്ഷ്‌മി (മിലിട്ടറി നഴ്സിംഗ് സ്റ്റാഫ്), കേണൽ കെ. അരുൺ(ഗൂർഖ റൈഫിൾസ്), ഗ്രൂപ്പ് ക്യാപ്‌റ്റൻ എസ്. ഗിരീഷ്