
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി ബി.ജെ.പി. കേരള പ്രഭാരിയായി മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവദേക്കർ തുടരും. മലയാളിയായ അരവിന്ദ് മേനോനാണ് തമിഴ്നാടിന്റെ ചുമതല. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ് പാണ്ഡെയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.