aravind

ന്യൂഡൽഹി: ഈ വർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഹരിയാനയിലെ 90 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായിരിക്കും.

ജനങ്ങൾക്ക് വിശ്വാസമുള്ള ഒരേയൊരു പാർട്ടിയാണ് ആംആദ്‌മി പാർട്ടി. ഡൽഹി, പഞ്ചാബ് സർക്കാരുകളുടെ തുടർച്ച ഹരിയാനയിൽ അവർ ആഗ്രഹിക്കുന്നു.

ഹരിയാന ഭരിച്ച വിവിധ പാർട്ടികൾ സ്വന്തം ഖജനാവ് നിറയ്‌ക്കൽ മാത്രമാണ് ചെയ്തത്. ഡൽഹിയിലും പഞ്ചാബിലും ചെയ്തതുപോലെ ജനങ്ങൾക്ക് 24 മണിക്കൂറും വൈദ്യുതി വിതരണവും മറ്റ് സൗകര്യങ്ങളും നൽകാൻ തന്റെ പാർട്ടിക്ക് മാത്രമേ കഴിയൂ. കേന്ദ്ര സർക്കാർ തന്നെ അറസ്റ്റു ചെയ്യാൻ എല്ലാ ശക്തിയും ഉപയോഗിക്കുകയാണെന്നും ജയിലിൽ പോകാൻ തനിക്ക് ഭയമില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.