amit-shah

ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് നീട്ടി. യു.എ.പി.എ ചുമത്തിയാണ് നിരോധനം. പ്രധാനമന്ത്രിയുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സിമി നിരോധനം നീട്ടുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദം വളർത്തുന്നതിലും സമാധാനവും സാമുദായിക സൗഹാർദവും തകർക്കുന്നതിലും സിമിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായും എക്‌സിൽ മന്ത്രി കുറിച്ചു. 2001-ലാണ് സിമിയെ ആദ്യം നിരോധിച്ചത്. 2014ലും 2019ലും നിരോധനം നീട്ടി.