
ന്യൂഡൽഹി: പത്തു വർഷത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മദ്ധ്യ-പടിഞ്ഞാറ് ആഫ്രിക്ക ബിസിനസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ,ആഫ്രിക്ക വ്യാപാരം നൂറു ബില്യൺ ഡോളർ കവിഞ്ഞു. നൈപുണ്യ വികസനത്തിലും കാര്യശേഷി വികസനത്തിലും വിദ്യാഭ്യാസരംഗത്തും ആഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകുന്ന സഹായം വർദ്ധിച്ചു. ഇന്ത്യ പ്രഖ്യാപിച്ച ഡ്യൂട്ടി ഫ്രീ താരിഫ് പ്രിഫറൻസ് 33 ആഫ്രിക്കൻ രാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ പങ്കെടുത്തു.