anil-antony

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടാനുള്ള ബി.ജെ.പിയുടെ ലാഭാർത്ഥി സമ്പർക്ക അഭിയാൻ യോജനയുടെ ചുമതല ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നൽകി. കേരളം, തമിഴ്ന‌ാട്, കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളുടെ നിരീക്ഷിക്കാനുള്ള ചുമലതയാണ് നൽകിയത്. ജനുവരി 25ന് വോട്ടേഴ്സ് ദിനത്തിൽ സംഘടിപ്പിച്ച കന്നി വോട്ടർമാരുടെ സമ്മേളനത്തിന്റെ ചുമതലയും അനിലിന് നൽകിയിരുന്നു.