
ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അഞ്ചാമതും ഇ.ഡി സമൻസ്. നാളെ ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാല് സമൻസുകൾ കേജ്‌രിവാൾ നിരസിച്ചിരുന്നു. ജനുവരി 18ന് ഹാജരാകണമെന്നായിരുന്നു നാലാമത്തെ സമൻസിലെ ഇ.ഡി നിർദ്ദേശം.