supreme-court

ന്യൂഡൽഹി : ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാല മുസ്ലിങ്ങൾക്കായി സ്ഥാപിച്ചതാണെന്ന വസ്തുത അവഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. സർവകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ന്യൂനപക്ഷ സ്ഥാപനത്തെ പോലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി നിശ്ചയിക്കാൻ പാർലമെന്റിന് കഴിയുമെന്നും കൂട്ടിച്ചേർത്തു. വാദം കേൾക്കൽ ഇന്നും തുടരും.