ആലുവ: കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് എം.ഇ.എസ് ആലുവ താലൂക്ക് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ബി. സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാർ, കെ.എം. ഖാലിദ്, നിസാം, പി.കെ.എ. ജബ്ബാർ, താലൂക്ക് സെക്രട്ടറി ഷിബു അലിയാർ, ട്രഷറർ അബ്ബാസ് മട്ടുമ്മൽ, സി.എം. അഷ്‌റഫ് എന്നിവർ സംസാരിച്ചു.