വൈപ്പിൻ: ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആലുവ എസ്. ഡി സിസ്റ്റഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ് സുഹൃദ് സദനും ഡോൺ ബോസ്‌കോ ഡ്രീം കൊച്ചിയും സംയുക്തമായി ടേക്ക് റൈറ്റ് ടേൺ ഫോർ ലൈഫ് പദ്ധതിയുടെ ഭാഗമായി മാസ് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുഴിപ്പിള്ളി പഞ്ചായത്ത് അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി സെന്റ് അഗസ്റ്റിൻ പള്ളി മുറ്റത്ത് സമാപിച്ചു.

പൊതുസമ്മേളനം ഓസ്റ്റിൻ ഹാളിൽ ഞാറക്കൽ സി.ഐ എ.എൽ. യേശുദാസ് ഉദ്ഘാടനം ചെയ്തു. എ.എസ്.ഡി.എസ്.എസ് സെക്രട്ടറി സിസ്റ്റർ ദിവ്യ മുണ്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നടത്തി. ബെസ്റ്റ് യൂണിറ്റ് കോളേജ് ലെവൽ അവാർഡ് സെന്റ് ജോസഫ് ടി.ടി.ഐയും ബെസ്റ്റ് യൂണിറ്റ് സ്‌കൂൾ ലെവൽ അവാർഡ് സാന്റാ മരിയ സ്‌കൂൾ, മുണ്ടംവേലി, സെയ്ന്റ് തോമസ് ജി.എച്ച്.എസ് പെരുമാനൂർ എന്നിവയും പങ്കിട്ടു.
എ.എസ്.ഡി.എസ്.എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ആൻസി മാണിയംകോട്ട് , സി.എ.പി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐ. ബാബു പി. ജോൺ, ഡ്രീം കൊച്ചി ഡയറക്ടർ ഫാ.അഡ്വ. പി.ഡി. തോമസ്, സെയ്ന്റ് അഗസ്റ്റിൻസ് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് അലക്‌സ്, ഹെഡ്മിസ്ട്രസ് റീജ, ഡ്രീം ജില്ലാ കോ ഓർഡിനേറ്റർ ഷിബിൻ ഷാജി വർഗീസ്, വികാരി ഫാ.ഡോ. കുര്യക്കോസ് മുണ്ടാടൻ എന്നിവർ സംസാരിച്ചു.