കാലടി: ചെങ്ങൽ വനിതാ വായനശാലയും യുവധാര സ്പോർട്സ് ആൻഡ് ക്ലബും ബാലവേദിയും സംയുക്തമായി അണിയിച്ചൊരുക്കിയ ഹെസ്റ്റർ നൈറ്റ്സിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി നിർവഹിച്ചു. വനിതാ വായനശാലാ പ്രസിഡന്റ് ആൻസി ജിജോ അദ്ധ്യക്ഷയായി. സെക്രട്ടറി ഉഷ കൃഷ്ണൻ, വാർഡ് മെമ്പർ ജയശ്രീ മോഹനൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.ജെ. ധന്യ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.എസ്. ജയകുമാർ, പി.തമ്പാൻ, എം.കെ.ലെനിൻ, എ.എ. സന്തോഷ്, ഹസീന മുഹമ്മദ് ഷാ, സ്മിത സുഭാഷ്, സജിത ലാൽ, അഞ്ജന തങ്കപ്പൻ, നസ്രിൻ, ലൈബ്രേറിയൻ അലീന ബാബു, ഓമന സുധാകരൻ, സൗമ്യ, ഷുക്കൂർ, പി.ജി. അംബുജാക്ഷൻ, ഷെമി, ബിജി ബാബു, ബാലവേദി പ്രസിഡന്റ് റിസ്വാൻ, അനാമിക, ജിനു ജാക്സൺ സംസാരിച്ചു.