ems-padanam-
ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച മാനവോത്സവം 2023 ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് ദാനവും പുതുവത്സരാഘോഷവും ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം വൈസ് പ്രസിഡന്റ് മേഘ്ന മുരളി അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, ടി.ആർ. ബോസ്, ടി.വി. നിഥിൻ, എൻ.എസ്. സുനിൽകുമാർ, പി. തമ്പി എന്നിവർ സംസാരിച്ചു. മികച്ച നാടകനടനുള്ള സർക്കാർ പുരസ്കാരം നേടിയ ബിജു ജയാനന്ദന് ഡോ. സുനിൽ പി. ഇളയിടം ഉപഹാരം നൽകി. സിനിമാറ്റിക്ക് ഡാൻസ് മത്സരം, നാടൻപാട്ട്, ആകാശവിസ്മയം എന്നിവയും നടന്നു.