sree
കരുമാല്ലൂർ കിഴക്കെപൊക്കം സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ പുതുവത്സരാഘോഷം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു ഉദ്‌ഘാടനം ചെയ്യുന്നു.

ആലങ്ങാട് : കരുമാലൂർ കിഴക്കേപൊക്കം സൗഹൃദം റസിഡന്റ്‌സ് അസോസിയേഷന്റെ പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീലത ലാലു ഉദ്‌ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ പി. എസ്. പ്രസന്ന കുമാർ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ശ്രീകുമാർ മുഖ്യാതിഥിയായി.

എക്സൈസ് ഓഫീസർ പി. കെ. രതീഷ് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീദേവി പുരസ്കാര വിതരണം നടത്തി. കരുമാലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.എസ്. പ്രവീൺ കുമാറിനെ ആദരിച്ചു. മുഹമ്മദ്‌ നാസർ, കെ. എസ്. രാജു, ടി.ബി. ശ്രീകുമാർ, കെ. സി. ബാബു, അസോസിയേഷൻ സെക്രട്ടറി സിബി കുര്യൻ,​ ബിന്ദു പ്രവീൺ എന്നിവർ സംസാരിച്ചു.