കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും പി.ടി.എയും സംയുക്തമായി നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ
ഹയർ സെക്കൻഡറി സ്‌കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ. വിജയൻ നങ്ങേലിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ഭാസ്‌കരൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആൽവിൻ വർഗീസ്, പി.ടി.എ സെക്രട്ടറി ഡോ. മിത്തു സത്യൻ എന്നിവർ സംസാരിച്ചു.