ആലുവ: ജനസേവ ശിശുഭവനിലെ രംഗനാഥൻ വിവാഹിതനായി. പറവൂർ സുദീപ് ഭവനത്തിൽ ഹനുമന്ത് -ഗംഗ ദമ്പതികളുടെ മകളായ ഉമയാണ് ജീവിതസഖി. പറവൂരിൽ ബ്യൂട്ടീഷനാണ് ഉമ. ആലുവ ജനസേവ ചെയർമാനായ ജോസ് മാവേലി വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ജീവിതം വഴിമുട്ടിയ ആന്ധ്ര സ്വദേശിയായ രംഗനാഥൻ 2008ലാണ് ജനസേവ ശിശുഭവനിൽ അഭയം തേടിയെത്തിയത്. തുടർന്ന് നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജനസേവ സ്‌പോർട്‌സ് അക്കാഡമിയിലെ പരിശീലനത്തിൽ മികച്ച ഫുട്‌ബാൾ താരമായി. ഹൈസ്‌കൂൾ തലത്തിൽ ജില്ലാ ഫുട്‌ബാൾ ടീമിൽ ഇടം നേടി. ഇപ്പോൾ എറണാകുളം എം.ജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ മെയിൻ ഷെഫാണ്.