ആലുവ: കേരള സാംസ്‌കാരിക പരിഷത്ത് (കെ.എസ്.പി) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതുവത്സരാഘോഷം രക്ഷാധികാരി എം.എൻ. ഗിരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബോബൻ ബി. കിഴക്കേത്തറ, കെ.സി. സ്മിജൻ, ലിസൺ മുപ്പത്തടം, അബ്ദുൾ റസാക്ക്, ഫെക്‌സിൽ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.