നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് 14 -ാം വാർഡ് (കൽപ്പക നഗർ) ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും പട്ടികയിൽ പേര് ചേർക്കുന്നതിനും 16 വരെയാണ് സമയം. ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ സമർപ്പിക്കേണ്ടത്. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.